snake-master

തിരുവനന്തപുരം,കൊല്ലം,ജില്ലകളുടെ അതിർത്തി പ്രദേശമായ കാട്ടിപുതിശ്ശേരി എന്ന സ്ഥലത്ത് ഉള്ള കശുവണ്ടി ഫാക്ടറിയിൽ നിന്നാണ് വാവക്ക് ഇന്നത്തെ ആദ്യത്തെ കാൾ. കുറച്ച് കാലമായി അടച്ചിട്ടിരിക്കുകയാണ് ഫാക്ടറി. ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്, പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് പണിക്കാരൻ അത് കാണുന്നത്. ഒത്ത വലുപ്പമുള്ള ഒരു അണലി മാളത്തിലേക്ക് കയറിപ്പോകുന്നു. ഇത്രയും വലിയ ഒരു അണലിയെ അയാൾ ഇതിന് മുമ്പ് കണ്ടിട്ടില്ല. പേടിച്ചിട്ട് മറ്റുള്ള പണിക്കാരെ വിളിച്ചുകൂട്ടി, അവരാണ് വാവയെ വിവരമറിയിച്ചത്.

സ്ഥലത്ത് എത്തിയ വാവ പരിസരം ഒന്ന് നിരീക്ഷിച്ചു. കണ്ടെന്ന് പറഞ്ഞ സ്ഥലത്ത് നിറയെ മാളങ്ങൾ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ പാമ്പുകൾക്ക് എളുപ്പമാണ്. അത് മത്രമല്ല ഈ പ്രദേശത്തെ മണ്ണിന് നല്ല ഉറപ്പാണ്, കുടാതെ ഇപ്പോൾ വേനൽക്കാലമായതിനാൽ ഒന്നുടെ ഉറച്ചിരിക്കുന്നു. ഒരാൾ മാത്രമായി മണ്ണ്‌വെട്ടിമാറ്റാൻ നിന്നാൽ ഇന്ന് രാത്രിയായാലും മാളം വെട്ടിതീരില്ല. എന്നിരുന്നാലും വാവ മണ്ണ് വെട്ടിമാറ്റാൻ തുടങ്ങി.

കുറേനേരം ശ്രമിച്ചിട്ടും മണ്ണ് കുടുതലായി മാറുന്നില്ല. അണലി ഉറപ്പായും മാളത്തിനകത്ത് ഉണ്ടെന്ന് വാവക്ക് ഉറപ്പുള്ളതിനാല്‍ JCB വിളിക്കാൻ വാവ നിർദേശിച്ചു. ഉടൻ തന്നെ ഫാക്ടറി ഉടമ JCB എത്തിച്ചു, ഒരുലോടിൽ കുടുതൽ മണ്ണ് മാറ്റിയതിനു ശേഷമാണ് അണലിയെ കാണാനായത്. JCB ഉപയോഗിച്ച് പമ്പിനെ പിടികുടുന്നത് കാണാൻ വൻ ജനക്കുട്ടമായിരുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...