ചട്ടമ്പിസ്വാമിയോടൊപ്പം എത്തിയ നാണു ആശാന്റെ ജ്ഞാനവും ആത്മതേജസും അയ്യാഗുരുവിനെ ആകർഷിക്കുന്നു. മൂന്നുപേരും ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വെള്ളിയാഴ്ചത്തെ ചിത്രാപൗർണമിക്ക് നാണു വരട്ടെ എന്നായി തൈയ്ക്കാട് അയ്യാഗുരുവിന്റെ നിർദ്ദേശം. നാണു ആശാന്റെ ആത്മീയ ജീവിതത്തിലെ ഒരു വഴിത്തിരിവാകുന്നു ആ സന്ദർശനം. അതിനുശേഷം പെരുന്നല്ലിയേയും വെളുത്തേരിയേയും കാണാൻ അവർ വീണ്ടും എത്തുന്നു.