1. ടെലഫോൺ ലൈനുകളിൽ കൂടി കമ്പ്യൂട്ടറുകൾക്ക് വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
മോഡം
2. ഇന്റർനെറ്റിൽ വിവര വിനിമയത്തിന് ഉപയോഗിക്കുന്ന രീതി ഏത് ?
പായ്ക്കറ്റ് സ്വിച്ചിങ്ങ്
3. സി എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ ആവിഷ്കരിച്ച വ്യക്തി ആര്?
ഡെന്നീസ് എം. റിച്ചി
4. സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
വില്യം ഗിബ്സൺ
5. ലോകത്തിലെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യൂട്ടർ ഏത്?
ഐ.ബി.എം റോഡ് റണ്ണർ
6. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വിന്റൺ സെർഫ്
7. മലയാളത്തിലെ ആദ്യത്തെ ഇ-മെയിൽ നോവൽ?
നൃത്തം
8.'മഹിതി" എന്നത് ഏതു സംസ്ഥാനത്തെ ഇ - ഗവേണൻസ് പ്രോജക്ടാണ്?
കർണാടക
9. ഇന്റർനെറ്റ് ഓപ്ഷൻ സൈറ്റായ ബോസി ഡോട്ട് കോം സ്ഥാപിച്ച വ്യക്തി ആര്?
അവനീഷ് ബജാജ്
10. സൈബർ ക്രൈം തടയുന്നതിനായി ഏതു സംസ്ഥാനത്ത് നിലവിൽ വന്ന പൊലീസ് വിഭാഗമാണ് ഇ-കോപ്സ്?
ആന്ധ്ര
11. കമ്പ്യൂട്ടറിനെ മറ്റ് പാർശ്വ ഉപകരണങ്ങളുമായി ഘടിപ്പിക്കുന്നതിനുവേണ്ടി സിസ്റ്റം യൂണിറ്റിനു പിന്നിലുള്ള ഭാഗം ഏത്?
പോർട്ട്
12. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ്?
ഐ.ടി മിഷൻ
13. ഡിജിറ്റൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച കേന്ദ്രഭരണപ്രദേശം ഏത്?
ലക്ഷദ്വീപ്
14. ഇന്ത്യയിലെ ആദ്യ ഐ.ടി മാസിക ഏത്?
ഡേറ്റക്വറ്റ്
15. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നതാര്?
ശകുന്തളാദേവി
16. സൈബർ സ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
വില്യം ഗിബ്സൺ
17. ഒറാക്കിൾ കോർപറേഷൻ സ്ഥാപിച്ചതാര്?
ലാർസ് എലിസൺ
18. പ്ളേബുക്ക് ടാബ്ലറ്റ് കമ്പ്യൂട്ടർ പുറത്തിറക്കിയതാര്?
ബ്ളാക്ക്ബെറി
19. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
വെള്ളനാട്