bbc

ലക്‌നൗ:ഉത്തർപ്രദേശിൽ ബി. എസ്. പി അനുഭാവിയായ ഒരു വോട്ടർ അബദ്ധത്തിൽ ബി. ജെ. പിക്ക് വോട്ട് ചെയ്‌തതിന്റെ മനോവിഷമത്തിൽ ഇടതു കൈയിലെ ചൂണ്ടു വിരലിന്റെ അഗ്രം മുറിച്ചു മാറ്റി. യോഗേഷ് കുമാർ എന്ന വോട്ടറാണ് സാഹസം കാട്ടിയത്. മുറിവ് കെട്ടിവച്ച വിരൽ കാട്ടി ഇയാൾ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ബി. എസ്. പിക്ക് ആന ചിഹ്നത്തിൽ വോട്ട് ചെയ്യാനാണ് താൻ ആഗ്രഹിച്ചതെന്നും വോട്ടിംഗ് മെഷീനീലെ ചിഹ്നങ്ങളുടെ ബാഹുല്യം കാരണം ആശയക്കുഴപ്പമുണ്ടായി താമരയിൽ വോട്ട് ചെയ്‌തുപോയെന്നും ഇയാൾ പറയുന്നുണ്ട്. അതിന്റെ വിഷമത്തിൽ, മഷിപുരട്ടിയ ഇടതി ചൂണ്ടുവിരൽ മുറിക്കുകയായിരുന്നു.

യു. പിയിലെ ബുലാന്ദശഹർ മണ്ഡലത്തിവ്യാഴാഴ്‌ച നടന്ന വോട്ടെടുപ്പിലാണ് യോഗേഷ് കുമാറിന് അബദ്ധം പറ്റിയത്.