rajanikanth-

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാംതവണയും നരേന്ദ്രമോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് രജനികാന്ത് നൽകിയ മറുപടി കേട്ട് മാദ്ധ്യമപ്രവർത്തകർ ഞെട്ടിയില്ല. പക്ഷേ അതിന് ശേഷം അദ്ദേഹം പറഞ്ഞത് കേട്ട് അവർ ഞെട്ടുക തന്നെ ച്യെയ്തു. മോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് സ്റ്റൈൽമന്നൻ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെ 23 ന് കൃത്യമായി അറിയാമല്ലോ...

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അപ്പോൾ ഉറപ്പായും മൽസരിക്കുമെന്നായിരുന്നു രജനികാന്ത് രണ്ടാമതായി പറഞ്ഞത്. ലോക്സഭയല്ല തമിഴ്നാട് നിയമസഭയാണ് രജനിയുടെ ലക്ഷ്യമെന്ന് മുൻപ് തന്നെ വാദങ്ങളുയർന്നിരുന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് സൂപ്പർസ്റ്റാറിന്റെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ പരാജയപ്പെട്ടാൽ സർക്കാരിന് ഭരണം നഷ്ടമാകും. അങ്ങനെ വന്നാൽ തമിഴകം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കും. ഇത് മുന്നിൽ കണ്ടാണ് രജനികാന്തിന്റെ പുതിയ നീക്കം. രജനിക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന കമൽഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടിയുമായി തമിഴകത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിലും കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്