news

1. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ എതിരായ ഒളിക്യാമറ വിവാദത്തില്‍ നിയമോപദേശം തേടി ഡി.ജി.പി ലോക്നാഥ് ബെഹ്റ. അഡ്വക്കേറ്റ് ജനറലിനോട് ആണ് നിയമോപദേശം തേടിയത്. നടപടി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം. രാഘവന് എതിരെ കമ്മിഷന് കിട്ടിയ പരാതി ഡി.ജി.പിക്ക് കൈമാറിയിരുന്ന. കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ ഉണ്ടാകും



2. കേസ് എടുക്കണമെന്ന് കണ്ണൂര്‍ റെഞ്ച് ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒളിക്യാമറ വിവാദത്തിലെ ദൃശ്യങ്ങള്‍ കൃത്രിമം അല്ലെന്ന് അന്വേഷണ സംഘം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരി എന്ന് തെളിഞ്ഞാല്‍ രാഘവനെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീകാറാം മീണ നേരത്തെ അറിയിച്ചിരുന്നു ഇതിന് പിന്നാലെ ആണ് നടപടി.

3. കുട്ടികള്‍ക്ക് എതിരായ അതിക്രമം സംസ്ഥാനത്ത് തുടര്‍ക്കഥ ആവുന്നതിനിടെ, അക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്താല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കം കടുത്ത നടപടികള്‍ക്കുള്ള ശക്തമായ നിയമ ഭേദഗതിക്ക് ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുട്ടികള്‍ നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമമാണ് നിലവിലുള്ളത് എന്നും പ്രതികരണം

4. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് രണ്ട് പ്രധാനനിയമങ്ങള്‍ ആണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഒന്ന് 2015-ല്‍ നിലവില്‍ വന്ന ബാലാവകാശ കമ്മിഷന്‍ നിയമം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം ആയ പോക്‌സോ ആണ് രണ്ടാമത്തേത്. 2012-ല്‍ ആണ് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നത്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് എതിരെ സമൂഹം ഉണരേണ്ട സമയമാണ് ഇതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.കെ. ശൈലജ

5. മോദി എന്ന് പേരുള്ളവര്‍ എല്ലാം കള്ളന്മാര്‍ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദി രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും. രാഹുല്‍ ഗാന്ധി നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന് ചേര്‍ന്ന പ്രയോഗമല്ല. ഗാന്ധി കുടുംബത്തെ പരിഹസിച്ചും ലളിത് മോദിയുടെ ട്വീറ്റ്. അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരെന്ന് ലോകത്തിന് അറിയാം എന്നും ലളിത് മോദി

6. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കള്ളന്മാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദി എന്ന വാല്‍ വരുന്നത് എന്നായിരുന്നു ചോദ്യം. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിവര്‍ക്ക് എല്ലാം മോദി എന്ന പേര് എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാര്‍ പുറത്തുവരാന്‍ ഇരിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല എന്നും രാഹുല്‍ പറഞ്ഞിരുന്നു

7. ആര്‍.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മനസിലാക്കാതെ സംസാരിക്കരുത്. ദൈവനാമം പറഞ്ഞിന്റെ പേരില്‍ കേരളത്തില്‍ അറസ്റ്റ് നടന്നിട്ടുണ്ടോ എന്ന് ചോദ്യം. കേരളത്തോട് മോദിക്ക് ഇത്ര വിദ്വേഷം ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഈമനസുള്ള ആളോടാണോ പ്രളയത്തില്‍ സഹായം ആവശ്യപ്പെട്ടത് എന്നും മുഖ്യമന്ത്രിയുടെ പരിഹാസം

8. പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കും എന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തില്‍ എന്നല്ല രാജ്യത്ത് ആകെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി.ജെ.പി അവകാശപ്പെടേണ്ട കാര്യമില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണ്. നിയമ വാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയവരെ പരോക്ഷമായി വിമര്‍ശിക്കുന്നവര്‍ ഭരണഘടനയെയും നിയമ വാഴ്ചയേയും വെല്ലുവിളിക്കുക ആണ് എന്നും മുഖ്യമന്ത്രി

9. പ്രളയത്തില്‍ അകപ്പെട്ടുപോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. 31000 കോടി രൂപയുടെ നഷ്ടം ഉണ്ടായ കേരളത്തിന് കേന്ദ്രം എത്രരൂപ ആണ് അനുവദിച്ചത് എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന് ചോദ്യം. മധ്യ വര്‍ഗങ്ങള്‍ക്കായി എന്തൊക്കെയോ ചെയ്തു എന്ന് പറഞ്ഞ മോദി, വിലകയറ്റത്തെ കുറിച്ച് മിണ്ടുന്നില്ല. പെട്രോളിന്റേയും ഡീസലിന്റെയും പാചക വാതകത്തിന്റേയും വിലവര്‍ദ്ധനവിലും മോദി മൗനം തുടരുക ആണ്. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. എന്നാല്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളിലുമായി ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകള്‍ പ്രകാരം 100-ന്റെ അഞ്ചില്‍ ഒന്നു പോലും വരില്ലെന്നും മുഖ്യമന്ത്രി

10. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തി എന്ന ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ആരോപണം തെറ്റെങ്കില്‍ പരാതി കൊടുത്ത സി.പി.എം നേതാവ് വി. ശിവന്‍കുട്ടി പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണം. സി.പി.എം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകുമോ എന്നും ശ്രീധരന്‍പിള്ളയുടെ ചോദ്യം

11. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരു കാര്യം പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായി വിവസ്ത്രരാക്കി നടപടിക്രമങ്ങള്‍ നടത്തുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കും. പരാമര്‍ശത്തിലൂടെ ഇതാണ് ഉദ്ദേശിച്ചത്. ഭീകരവാദികളെ കുറിച്ച് പറയുമ്പോള്‍ അത് മുസ്ലീം വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും പറയുന്നത് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍. കേസിന് പിന്നില്‍ ഉദ്യോഗസ്ഥ- ഇടതുപക്ഷ ഗൂഢാലോചന. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹം എന്നും ശ്രീധരന്‍പിള്ള