rada
യു ഡി എഫ് പ്രവർത്തകർക്കൊപ്പം വോട്ടഭ്യർത്ഥിക്കുന്ന കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ ആർ രാധാകൃഷ്ണൻ

കൽപ്പറ്റ:ഇടതുമുന്നണി ഭരിക്കുന്ന കൽപ്പറ്റ നഗരസഭയിലെ വൈസ് ചെയർമാൻ ആർ രാധകൃഷ്ണൻ യു ഡി എഫ് പ്രവർത്തകർക്കൊപ്പം രാഹുൽഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് ഭവനസന്ദർശനം നടത്തിയത് എൽ ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ചു.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഭാഗ്യമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മത്സരിക്കുമ്പോൾ നോക്കിയിരിക്കാനാവില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് എന്റെ തറവാടാണ്. ആരോടും ഉപാധികളോ വിധേയത്വമോ ഇല്ല. ഓരോരുത്തർക്കും അവരുടെതായ വ്യക്തിത്വമുണ്ട്. രാഹുൽഗാന്ധിക്ക് മികച്ച ഭൂരിപക്ഷം നേടിക്കൊടുക്കാൻ താൻ പ്രചാരണത്തിനുണ്ടാകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് പുറത്തായ രാധാകൃഷ്ണൻ നഗരസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് എൽ ഡി എഫ് ഭരണം കയ്യാളുന്നത്.