ലണ്ടൻ : സ്കോട്ട്ലൻഡിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോൺ ഡി ലാംഗെ 38-ാം വയസിൽ അന്തരിച്ചു. ദീർഘനാളായി ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഡി ലാംഗെ സ്കോട്ട് ലൻഡിനായി 21 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡ് ആദ്യ അന്താരാഷ്ട്ര ഏകദിന വിജയം സിംബാബ്വെയ്ക്ക് എതിരെ നേടിയപ്പോൾ ഡി ലാംഗെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു.