മൊണാക്കോ : ലോക ഒന്നാം നമ്പർ പുരുഷ താരം നൊവാക്ക് ജോക്കോവിച്ച് മോണ്ടി കാർലോ മാസ്റ്റേഴ്സ് ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ഡാനീൽ മെദ്വ ദേവിനോട് തോറ്റ് പുറത്തായി. 6-3, 4-6, 6-2 എന്ന സ്കോറിനാണ് മെദ്വദേവ് നൊവാക്കിനെ അട്ടിമറിച്ചത്. കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പൺ പ്രീക്വാർട്ടറിൽ തന്നെ തോൽപ്പിച്ചതിനുള്ള റഷ്യൻ താരത്തിന്റെ പ്രതികാരം കൂടിയായി ഇത്.