women-cricketers

ക്രൈസ്റ്റ്ചർച്ച്: വനിതാ ക്രിക്കറ്റ് താരങ്ങളായ ന്യൂസീലൻഡിന്റെ ഹെയ്‌ലി ജെൻസണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും ഇനി പുതിയ ജീവിതത്തിലേക്ക്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 12നാണ് ഇവർ വിവാഹിതരായത്. എന്നാൽ ഇന്നലെയാണ് ഓസ്‌ട്രേലിയൻബിഗ് ബാഷ് ലീഗ് ക്ലബായ മെൽബൺ സ്റ്റാർസ് ഒൗദ്യോഗികമായി വിവാഹ വാർത്ത പുറത്തുവിട്ടത്. ഒപ്പം വിവാഹ ചിത്രവുമുണ്ട്.

മെൽബൺ സ്റ്റാർസിനായി കളിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. ഹെയ്‌ലി കഴിഞ്ഞ സീസണിൽ മെൽബൺ സ്റ്റാർസ് വിട്ടെങ്കിലും നിക്കോളയോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിച്ചു. എന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയെ ഞാനെന്റെ ജീവിത സഖിയാക്കിയെന്നാണ് നിക്കോള വിവാഹദിനത്തിൽ ഇൻസ്റ്രഗ്രാമിൽ കുറിച്ചത്. നിക്കോളാ ഹാൻകോക്ക് ഇപ്പോഴും മെൽബൺ സ്റ്റാർസിന്റെ താരമാണ്.

From #TeamGreen, congratulations to Stars bowler Nicola Hancock who married her partner Hayley Jensen last weekend! 💍 pic.twitter.com/QvWb7Ue0Qx

— Melbourne Stars (@StarsBBL) April 18, 2019

രാജ്യാന്തര ക്രിക്കറ്റിൽ സ്വവര്‍ഗ വിവാഹിതരാകുന്ന മൂന്നാമത്തെ ദമ്പതികളാണ് നിക്കോളയും ഹെയ്‌ലിയും. ന്യൂസീലൻഡ് ദേശീയ വനിതാ ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റ് - ലീ തഹൂഹൂ എന്നിവരാണ് സ്വവർഗ വിവാഹിതരായ ആദ്യ താരങ്ങള്‍. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വനിതാ ടീം ക്യാപ്റ്റൻ ഡെയ്ൻ വാന്‍ നീകർക്കും സഹതാരം മാരിസൺ കാപ്പും വിവാഹിതരായി.

2013 ഓഗസ്റ്റ് 13 മുതൽ ന്യൂസീലൻഡിൽ സ്വവർഗ വിവാഹം അനുവദനീയമാണ്. ഓസ്‌ട്രേലിയയിലും സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ട്

View this post on Instagram

On the 12th of April 2019 I got to marry the girl of my dreams. The day was filled with lots of laughter, joy and of course love. I would like to thank everyone for making the day what is was. We love all of our family and friends and am so grateful to have you all in our lives. Here’s to our next chapter xx

A post shared by Nicola Hancock (@nichancock44) on