ന്യൂഡൽഹി: ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയാൽ വ്യാപാരികൾക്ക് ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്‌പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ്, പെൻഷൻ പദ്ധതിയും വിഭാവനം ചെയ്യുമെന്നും മോദി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന വ്യാപാരികളുടെ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിത്.
ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയാൽ ചെറുകിട കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുകയും പെൻഷൻ പദ്ധതികൾ നടപ്പിലാക്കും. വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തിൽ ബോര്‍ഡ് രൂപീകരിക്കും. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം രൂപ വരെ വായ്പകൾ നൽകുമെന്നും മോദി പറഞ്ഞു.സർക്കാർ കൊണ്ടുവന്ന ജി.എസ്.ടി രാജ്യത്തെ വ്യാപാരികഥൾക്ക് വലിയ നേട്ടമുണ്ടാക്കി. ജി.എസ്.ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല. എന്നാൽ അതു സംബന്ധിച്ച് വ്യാപാരികളിൽ നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാൻ സർക്കാർ തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷം നൂലാമാലകൾ ഒഴിവാക്കി വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും വ്യാപാരികളുടെ ജീവിതം സുഗമമാക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികൾക്ക് മുൻപൊരിക്കലും അവരർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.