വാഷിംഗ്ടൺ : രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോൺസിലെ ചിത്രങ്ങളും രംഗങ്ങളും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് എച്ച്.ബി.ഒ ചാനൽ അധികൃതർ. ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് എച്ച്.ബി.ഒ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ കൗൺസൽ റോബർട്ട് മ്യൂളർ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയ ദിവസം ഗെയിം ഓഫ് ത്രോൺ മീം ഉപയോഗിച്ച് പോസ്റ്റർ നിർമ്മിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ചാനൽ പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞ നവംബറിലും ഗെയിം ഓഫ് ത്രോൺസിലെ വിഖ്യാത സംഭാഷണമായ വിന്റർ ഈസ് കമിംഗ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
— Donald J. Trump (@realDonaldTrump) April 18, 2019