രസകരമായ ഒരു ഹ്രസ്വചിത്രത്തിൽ രചനാ നാരായണൻകുട്ടി നായികയാകുന്നു.വഴുതന എന്ന് പേരിട്ടിരിക്കുന്ന ഇൗ ചിത്രത്തിൽ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ജയകുമാറും അഭിനയിക്കുന്നു.സീത എന്ന കഥാപാത്രത്തെ രചന അവതരിപ്പിക്കുന്നത്.
അയൽപക്കത്തെ വീട്ടിൽ നിന്ന് വഴുതന മോഷ്ടിച്ചതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസമാണ് ഇൗ കൊച്ചുചിത്രം പറയുന്നത്.അയൽക്കാരൻ കമലാസനായിട്ടാണ് ജയകുമാർ എത്തുന്നത്. കലാഭവൻ മണിയെ കേന്ദ്രകഥാപാത്രമാക്കി 'ആംബുലൻസ് " എന്ന ഹ്രസ്വചിത്രമൊരുക്കിയ അലക്സ് ആയൂർ ആണ് സംവിധായകൻ.