പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ.എഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് സോഷ്യൽമീഡിയയിൽ ട്രോളുണ്ടാക്കിയ കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പടത്തലവനായ എം.ബി.രാജേഷ് ആ സ്വാതന്ത്ര്യം തനിക്ക് നേരെ ഉപയോഗിക്കാൻ ആർക്കും അനുവാദം നൽകിയിട്ടെല്ലെന്ന് ആരോപിച്ച് മലയാളത്തിലെ ജനപ്രീതിയുള്ള ട്രോൾ പേജായ ട്രോൾ മലയാളം രംഗത്തെത്തി. ഇടതുപക്ഷത്തിനെതിരെ ഇടുന്ന പോസ്റ്റ് റിപ്പോർട്ട് അടിച്ചു കളയുക , ട്രോൾ പോസ്റ്റ് ഇടുന്നവരെ അറസ്റ്റ് ചെയ്യുക എന്നതൊക്കെയാണോ ആവിഷ്‌കാരസ്വാതന്ത്യം എന്നും ഇവർ ചോദിക്കുന്നുണ്ട്. മത നിന്ദയുൾപ്പെടെയുള്ള വകുപ്പ് ചേർത്താണ് ഹരി നായർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ വിഷയത്തിലും നിരവധി ട്രോളുകളുണ്ടാക്കുകയാണ് ഫേസ്ബുക്കിലെ ട്രോളൻമാർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പലക്കാട് ലോകസഭാമണ്ഡലത്തിലെ ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഇടതുപക്ഷ പാർട്ടി പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും വടിവാള്‍നിലത്ത് വീണതുമായി ബന്ധപെട്ട് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ ഉണ്ടാക്കി ഇട്ട വ്യക്തിയെ ഇന്ന് 153 (a) #മത_നിന്ദ വകുപ്പ് പ്രകാരം ജാമ്യം ഇല്ലാ വകുപ്പില്‍അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ പടത്തലവനായ #MB_രാജേഷ് ഈ സ്വാതന്ത്യം തനിക്ക് നേരെ പ്രയോഗിക്കാൻ ആര്‍കും അനുവാദം നല്‍കീട്ടില്ല എന്ന് വേണം
മനസ്സിലാക്കാൻ .
ഇടതുപക്ഷത്തിനെതിരെ ഇടുന്ന പോസ്റ്റ് റിപ്പോർട്ട് അടിച്ചു കളയുക , ട്രോൾ പോസ്റ്റ് ഇടുന്നവരെ അറസ്റ്റ് ചെയ്യുക എന്നതൊക്കെയാണ് ആവിഷ്കാരസ്വാതന്ത്യം