തിരുവനന്തപുരം : മുൻ യു.പി.എ സർക്കാരിന്റെ കാലത്തും ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. മൂന്ന് തവണ ഇത്തരത്തിൽ സൈന്യം ശത്രുസൈന്യത്തെ പ്രഹരിച്ചിരുന്നുവെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. സാധാരണനിലയിൽ ഇത്തരം സൈനിക രഹസ്യങ്ങൾ പുറത്ത് വിടുമായിരുന്നില്ല അതിനാലാണ് അന്ന് ഈ സംഭവങ്ങൾ പുറത്തറിയാതെ പോയത്. അതേസമയം നരേന്ദ്ര മോദി സർക്കാർ ഇതെല്ലാം ലംഘിക്കുകയാണെന്നും സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തലസ്ഥാനത്ത് ശശി തരൂരിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് എ.കെ.ആന്റണി താൻ പ്രതിരോധ മന്ത്രിയായിരിക്കവേ സൈന്യം മൂന്ന് തവണ സർജിക്കൽ സ്‌ട്രൈക്ക് നടത്തി എന്ന വിവരം പുറത്ത് വിട്ടത്.