chapati

ഗോതമ്പിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞു വരുന്നതേയുള്ളൂ. രാത്രി ഗോതമ്പ് ശീലമാക്കിയവരുടെ എണ്ണം കൂടിവരുന്നുണ്ട്. പലർക്കുമറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് യാഥാർത്ഥ്യം . രക്തശുദ്ധീകരണത്തിന് മികച്ച ധാന്യമാണ് ഗോതമ്പ്. തടി കുറയ്‌ക്കാൻ ശ്രമിയ്ക്കുന്നവർക്ക് ഗോതമ്പാണ് മികച്ച ഭക്ഷണം.

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനശേഷി വർദ്ധിപ്പിയ്‌ക്കാനും ദഹനസംബന്‌ധമായ രോഗങ്ങളകറ്റാനും സഹായിക്കും. ഹൃദയാരോഗ്യത്തിനും സഹായിക്കും. ഹൈപ്പർ ടെൻഷൻ,​ രക്തസമ്മർദ്ദം എന്നിവ അകറ്റാനും നല്ലതാണ്. തൈറോയ്ഡ് അസുഖമുള്ളവർക്കും ഗോതമ്പ് ഒന്നാന്തരം ഭക്ഷണമാണ്. അസ്ഥികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു ഗോതമ്പ്. രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്‌ക്കാനും പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും. വൃക്കയിലെ കല്ല് അലിയിച്ച് കളയാൻ ഗോതമ്പിന് കഴിവുണ്ട്. വിളർച്ച അകറ്റാനും ഉത്തമമാണ് ഗോതമ്പ്. നല്ല തോതിൽ പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.