തൃശൂർ : ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഫേസ്ബുക്കിൽ ഒരു വീഡിയോ വൈറലാകുകയാണ്. സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് ഇത്. വീഡിയോ കണ്ട് പലരും സ്ഥാനാർത്ഥിയുടെ കൈയ്‌ക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭാര്യയുടെ സ്‌നേഹം പങ്കുവയ്ക്കുന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പ്രിയതമയോടുള്ള ഇഷ്ടവും സ്‌നേഹവും പങ്കുവയ്ക്കാനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നു മനസിലാക്കാം.
സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതൽ തൃശൂർ മണ്ഡലം ജനശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാൻ നൂറ് കണക്കിനാളുകളാണ് ഓരോ സ്വീകരണസ്ഥലത്തും എത്തുന്നത്. ഈ പിന്തുണ വോട്ടായി മാറിയാൽ തൃശൂരിൽ താമര വിരിയിക്കാനാവുമെന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്.