aap-vs-cpm

തിരുവനന്തപുരം: കേരളത്തിലെ തിര‍ഞ്ഞെടുപ്പിൽ ആം ആദ്മി ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് വൈകീട്ട് ഇതുമായി ബന്ധപ്പെട്ട് സംയുക്ത വാർത്ത സമ്മേളനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു.

അതേസമയം, യു.ഡി.എഫിന് പിന്തുണ നൽകാൻ തീരുമാനിച്ച നടപടിയെ തുടർന്ന് സി.ആർ നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാഷ്ട്രീയകാര്യ സമിതിയോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. എ.എ.പി പിന്തുണ എൽ.ഡി.എഫിനെന്നും സോമനാഥ് ഭാരതി വിശദീകരിച്ചു. നേരത്തേ പാർട്ടി കേരള ഘടകത്തിലെ ചിലർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്നും ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം നടപടിയെടുക്കുന്നുവെന്നും വാർത്തകൾ വന്നിരുന്നു.