ന്യൂഡൽഹി: മുൻ കോൺഗ്രസ് എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാർ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ദേശീയവക്താവ് ഷാനവാസ് ഹുസൈൻ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കൊല്ലത്തെ കോൺഗ്രസ് എം.പിയായിരുന്നു കൃഷ്ണകുമാർ.
1984 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പി.യായിരുന്നു എസ്. കൃഷ്ണകുമാർ. ഇതിനിടെ കേന്ദ്രമന്ത്രിയുമായി. പിന്നീട് 2003ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയെങ്കിലും 2004ൽ ബി.ജെ.പി.യിൽനിന്നും പുറത്തുപോയി. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ ബി.ജെ.പി. സ്ഥാനാർഥിയായും എസ്. കൃഷ്ണകുമാർ മത്സരിച്ചിരുന്നു.