amit-sha-

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ശബരിമല വിഷയം ഉയർത്തിപ്പിടിിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയാണെന്ന് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകിട്ട് നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ അബാൻ ജംഗ്ഷനിൽ സമാപിച്ചു. കെ. സുരേന്ദ്രനും റോഡ് ഷോയിൽ പങ്കെടുത്തു.