congress

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിച്ച് യു.ഡി.എഫ് രംഗത്ത്. ഇടുക്കിയിൽ ഏതെങ്കിലും നിയോജക മണ്ഡ‌ലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണെങ്കിൽ സ്വർണമോതിരം നൽകുമെന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാറാണ് പരസ്യമായി എൽ.ഡി.എഫിനെ വെല്ലുവിളിച്ചിരിക്കുന്നത്.

ഇത്തവണ ശക്തമായ മത്സരമാണ് ഇടുക്കിയിൽ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഏഴ് നിയോജക മണ്ഡലത്തിൽ മൂന്നിടത്ത് മാത്രമേ യു.ഡി.എഫിന് മുന്നിലെത്താനായുള്ളു. നിയമസഭ തിരഞ്ഞെടുപ്പിൽ അതിലും പരിതാപകരമായിരുന്നു. മൂന്നിടങ്ങളിൽ മാത്രമേ യു.ഡി.എഫിന് മുന്നിട്ട് നിൽക്കാൻ കഴിഞ്ഞുള്ളു. യു.‌ഡി.എഫ് നേതൃത്വം പ്രചാരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഡി.സി.സി അദ്ധ്യക്ഷന്റെ വെല്ലുവിളി.