sanghmitra-

ബദാവുൻ: വോട്ട് ചെയ്യാൻ എത്താത്തവരുണ്ടെങ്കിൽ അവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്ത സ്ഥാനാർത്ഥി ബി.ജെ.പിക്ക് കൊടുത്തത് എട്ടിന്റെ പണി. ബി.ജെ.പി സ്ഥാനാർത്ഥിയായ സംഘ്മിത്ര മൗര്യയാണ് കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് വെട്ടിലായത്. ഉത്തർപ്രദേശ് മന്ത്രിയായ സ്വാമിപ്രസാദ് മൗര്യയുടെ മകളാണ് സംഘ്മിത്ര. കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴിയാണ് പുറത്തുവന്നത്.

"വോട്ടർമാർ ആരെങ്കിലും എത്തിയില്ലെങ്കിലും ഒരു വോട്ട് പോലും പാഴാവാതെ നോക്കണം. കള്ളവോട്ട് ചെയ്യുന്നതൊന്നും പുതുമയുള്ള കാര്യമല്ലല്ലോ. നിങ്ങളുടെ അവസരം നിങ്ങൾ ഉപയോഗിക്കുക തന്നെ വേണം. വോട്ട് ചെയ്യാനെത്താത്തവരുണ്ടെങ്കിൽ അങ്ങനെയുള്ളവരെ തേടിപ്പിടിച്ച് കൊണ്ടുവരണം. അവരെ കണ്ടെത്താനായില്ലെങ്കിൽ ആരും തിരിച്ചറിയാത്ത രീതിയിൽ നിങ്ങളെന്തെങ്കിലും ചെയ്യണം." പ്രചാരണയോഗത്തിലാണ് സംഘ്മിത്രയുടെ നിർദേശം.

എന്നാൽ വീഡിയോ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ദിനേഷ് കുമാർ സിംഗ് പറയുന്നത്. ഇങ്ങനൊരു വീഡിയോ തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23നാണ് ബദാവുൻ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക

A video of BJP candidate from Badaun has gone viral. Sanghmitra Maurya asks people to do fake voting of they get an opportunity

video courtesy - @priyangiaTOI pic.twitter.com/YebDQZXTn1

— Arvind Chauhan (@arvindcTOI) April 20, 2019