പത്തനംതിട്ട: കോരിച്ചൊരിഞ്ഞ മഴയെയും തോല്പിക്കുന്ന ആവേശത്തിൽ പത്തനംതിട്ടയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോ. പത്തനംതിട്ട ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ അബാൻ ജംഗ്ഷനിൽ സമാപിച്ചു.
ആയിരക്കണക്കിന് പേർ റോഡ് ഷോയിൽ അണിനിരന്നു. സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ശ്രീശാന്ത്, പി.സി. ജോർജ് എന്നിവർ തുറന്ന വാഹനത്തിൽ അമിത് ഷായോടൊപ്പമുണ്ടായിരുന്നു. റോഡിനിരുവശവും പ്രവർത്തകരും അണിനിരന്നു.
പുഷ്പമെറിഞ്ഞും ജയ് വിളിച്ചും പ്രവർത്തകർ അമിത് ഷായെ സ്വീകരിച്ചു. സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ആത്മവിശ്വാസമായി മഴയിലും ചോരാത്ത പ്രവർത്തക ആവേശം. മഴകനത്തിട്ടും പിൻവാങ്ങാതെ പ്രവർത്തകർ ജാഥയെ അനുഗമിച്ചു.