abhinandan

ന്യൂഡൽഹി: വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് സ്ഥലമാറ്റം. കാശ്മീർ താഴ്വരയിൽ ഇപ്പോഴും തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ളതിനാൽ അഭിനന്ദന്റെ സുരക്ഷയെ കരുതിയാണ് സ്ഥലംമാറ്റുന്നതെന്നാണ് വിവരം. പാകിസ്താൻ അതിർത്തിയ്ക്ക് സമീപം പടിഞ്ഞാറൻ മേഖലയിലെ വളരെ പ്രധാനപ്പെട്ട എയർബേസിലേക്കാണ് മാറ്റിയത്. കൂടാതെ, ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ വീർ ചക്രയ്ക്കായി അഭിനന്ദന്റെ പേര് ഐ.എ.എഫ് ശുപാർശ ചെയ്തതായും വാർത്തകളുണ്ട് .