കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വയനാട്ടിലേക്കില്ല. നടുവേദന മൂലം ചികിത്സയിലായത് കൊണ്ടാണ് സ്‌മൃതി ഇറാനി പ്രചാരണത്തിന് എത്താതിരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. പകരം കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ റോഡ് ഷോ ആണ് ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി.
സ്‌മൃതി ഇറാനിയുടെ റോഡ് ഷോ ഇന്നലെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് നാളെത്തേക്ക് മാറ്റുകയിരുന്നു. റോഡ് ഷോയ്ക്കുള്ള ഒരുക്കൾക്കിടയിൽ മന്ത്രി എത്തില്ല എന്ന വിവരം കേന്ദ്ര നേതാക്കൾ അറിയിക്കുകയായിരുന്നു. തുടർന്ന് നിർമല സീതാരാമനെ നിയോഗിച്ചതായും അവർ വ്യക്തമാക്കി.നാളെ രാവിലെ പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തുന്ന നിർമല സീതാരാമൻ 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിൽൽ ഇറങ്ങും.
പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനി അത് ഉണ്ടാവില്ലെന്നാണ് കരുതുന്നത്.