tv-anupama

തൃശൂർ : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ സഹപ്രവർത്തകർക്കൊപ്പം വോട്ടിംഗ് സാമഗ്രികൾ ചുമക്കുന്ന ജില്ലാകളക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നു. തൃശൂർ കളക്ടർ ടി.വി.അനുപമയാണ് വീണ്ടും കൈയ്യടി നേടുന്നത്.

വോട്ടിംഗ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാൻ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന ടി.വി. അനുപമയുടെ വീഡിയോ ആണ് ചർച്ചയായത് വാഹനത്തിൽ കൊണ്ടുവന്ന പോളിംഗ് സാമഗ്രികൾ ഇറക്കി വയ്ക്കാൻ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.