നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായെത്തുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ ഗാനം പുറത്ത്. 'മുറ്റത്തെ കൊമ്പിലെ' എന്ന് തുടങ്ങുന്ന ഗാനത്തിന് നാദിർഷായാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, സിയ ഉള്‍ ഹക്ക്, സുരാജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം ചെയ്യുന്നത്.
സംയുക്തമേനോൻ,നിഖില വിമൽ എന്നിവരാണ് നായികമാർ. ഏപ്രിൽ 25ന് ചിത്രം തിയേറ്ററുകളിൽ എത്തും