election-survey

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് മോദി സർക്കാരിനേക്കാൾ ജനപിന്തുണയെന്ന് സർവെ ഫലം.

പിണറായി സർക്കാരിന് എത്ര മാർക്ക് ചോദ്യത്തിന് 38.9 ശതമാനം പേരും പറഞ്ഞത് മികച്ചത് എന്ന ഉത്തരമാണ്. 35.5ശതമാനം ആണ് നല്ലതെന്ന ഉത്തരം നൽകിയത്. ബാക്കി 25.6ശതമാനം പേർ മോശം എന്ന അഭിപ്രായപ്പെടുന്നു. എന്നാൽ മോദി സർക്കാരിന് 20.4 ശതമാനം പേരെ മികച്ചത് എന്ന് പറയുന്നുള്ളു. 56.3 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെടുന്നു.

മോദിയേയും പിണറായിയേയും താരതമ്യപ്പെടുത്തുമ്പോൾ പിണറായി സർക്കാരിന് ലഭിച്ചത് 38.9ശതമാനം മാർക്കും മോദി സർക്കാരിന് ലഭിച്ചത് 20.4 ശതമാനവും ആണ്. സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ 7986 വോട്ടർമാരിൽ നിന്നാണ് അഭിപ്രായം തേടിയത്. മലയാളത്തിലെ പ്രമുഖ ചാനലാണ് സർവെ നടത്തിയത്.

സർവെയിൽ ചാലക്കുടിയൽ ഇന്നസെന്റ് തോൽക്കുമെന്നും കോഴിക്കോട് എം.കെ രാഘവൻ വിജയിക്കുമെന്നും വ്യക്തമാക്കുന്നു. കാസർകോട് യു.ഡി.എഫ് അട്ടിമറി വിജയം നേടുമെന്നും മാവേലിക്കരയിൽ കൊടിക്കുന്നിൽ വിജയിക്കുമെന്നും പ്രവചിക്കുന്നു. ആറ്റിങ്ങലിലും ആലത്തൂരിലും മികച്ച ജയം തന്നെ എൽ.ഡി.എഫ് നേടും. രമ്യ ഹരിദാസിന് മുൻതൂക്കം ലഭിക്കില്ല.എറണാകുളം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക. പാലായിൽ മാണിയുടെ സഹതാപ തരംഗം അലയടിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.