ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണം അവസാനഘട്ടതിലേക്ക് അടുക്കുമ്പോൾ സോഷ്യൽ മീഡിയയിലും വ്യത്യസ്ത പ്രചാരണതന്ത്രങ്ങൾ നിറയുകയാണ്. ഇതിൽ വ്യത്യസ്തമാർന്ന ഒരു പ്രചാരണമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
‘അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്ലവർ വേണോ’ എന്ന പോസ്റ്ററും ഉയ്യെന്റപ്പാ എന്ന ഫേസ്ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ ഉളളി ഇട്ട ഉളളിക്കറി മതിയോ? തീരുമാനിക്കാൻ 23 വരെ സമയം ഉണ്ട്’ എന്ന പോസ്റ്ററുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാജ്യത്ത് ബീഫിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പ്ശ്ചാത്തലത്തിലണ് സോഷ്യൽ മീഡയിയൽ ഇവ വായിക്കപ്പെടുന്നത്. ബീഫിന്റെ പേരിലുണ്ടായ കൊലപാതകങ്ങളും പ്രചാരണത്തിന് പിന്നിലുണ്ട്. ബീഫ് വീട്ടിൽ സൂക്ഷിച്ചു എന്ന് ആരോപിച്ച് ലക്‌നൗവിൽ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയതും, ജാർഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയെ ആക്രമിച്ചതും തൊട്ട് നിരവധി സംഭവങ്ങൾ രാജ്യത്ത് വിവാദമായിരുന്നു.
Meanwhile in Kerala.. pic.twitter.com/7WbNnqpDuV
— Tinu Cherian Abraham (@tinucherian) April 20, 2019