തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കമെന്ന് സർവെ ഫലം. സംസ്ഥാനത്ത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുക. എൽ.ഡി.എഫിന് കുറഞ്ഞത് എട്ട് സീറ്റും പരമാവധി പത്ത് സീറ്റും, യു.ഡി.എഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 12 സീറ്റും, എൻ.ഡി.എയ്‌ക്ക് പരമാവധി രണ്ട് സീറ്റുമാണ് ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവെ ഫലം വ്യക്തമാക്കുന്നു.
ഏറ്റവും ഒടുവിലെത്തെ സാഹചര്യം അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. സർവെയിൽ ചാലക്കുടിയൽ ഇന്നസെന്റ് തോൽക്കുമെന്നും കോഴിക്കോട് എം.കെ രാഘവൻ വിജയിക്കുമെന്നും വ്യക്തമാക്കുന്നു. കാസർകോട് യു.ഡി.എഫ് അട്ടിമറി വിജയം നേടുമെന്നും മാവേലിക്കരയിൽ കൊടിക്കുന്നിൽ വിജയിക്കുമെന്നും പ്രവചിക്കുന്നു. ആറ്റിങ്ങലിലും ആലത്തൂരിലും മികച്ച ജയം തന്നെ എൽ.ഡി.എഫ് നേടും.
തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നും സർവെ വിലയിരുത്തുന്നു. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജന് മുൻതൂക്കം ലഭിക്കും.മോദിയേയും പിണറായിയേയും താരതമ്യപ്പെടുത്തുമ്പോൾ പിണറായി സർക്കാരിന് ലഭിച്ചത് 38.9ശതമാനം മാർക്കും മോദി സർക്കാരിന് ലഭിച്ചത് 20.4 ശതമാനവും ആണ്. സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ 7986 വോട്ടർമാരിൽ നിന്നാണ് അഭിപ്രായം തേടിയത്. മലയാളത്തിലെ പ്രമുഖ ചാനലാണ് സർവെ നടത്തിയത്.