തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വെളിപ്പെടുത്തൽ. മാപ്പ് പറഞ്ഞശേഷവും അദ്ദേഹം പുറത്തുപോയി വിഡ്ഢിത്തം പറയുകയാണെന്നും ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
"എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ.