sri-lanka-blast
ഈസ്‌റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ സ്ഫോടനം ഉണ്ടായ ക്രിസ്ത്യൻ പള്ളി

കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്‌റ്റർ പ്രാർത്ഥനയ്‌ക്കിടെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും നിരവധി ആഢംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോ‌ടന പരമ്പരയിൽ ചുരുങ്ങിയത് 138 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊളംബോയ്‌ക്ക് പുറമെ ബൊട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലും സ്ഫോടനം നടന്നു.

AFP news agency: Death toll in Srilanka multiple blasts rises to 52. (Visuals from a blast site in Colombo) pic.twitter.com/qYiWxYHjvh

— ANI (@ANI) April 21, 2019


ക്രിസ്ത്യൻ മതവിശ്വാസികൾ ഈസ്‌റ്റർ ആഘോഷിക്കുന്നതിനിടെ ഇന്ന് രാവിലെ 8.45നാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗേമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മലയാളികളാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പ്രധാനമന്ത്രി അനുശോചിച്ചു

ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

PM Modi: Strongly condemn the horrific blasts in Sri Lanka. There is no place for such barbarism in our region. India stands in solidarity with the people of Sri Lanka. My thoughts are with the bereaved families and prayers with the injured. (file pic) pic.twitter.com/YBICcCn3iE

— ANI (@ANI) April 21, 2019