kollam

പരവൂർ: സ്കൂൾ ‌വിദ്യാർത്ഥികളായ ആൺ‍കുട്ടികൾക്ക് മൊബൈൽ ഫോണിൽ അശ്ലീലചിത്രം കാണിച്ചു കൊടുത്ത ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. തെക്കുംഭാഗം മുട്ടച്ചൽ വീട്ടിൽ താഹയെയാണ് (50) വ്യാഴാഴ്ച്ച പിടികൂടിയത്. ഇയാൾ കുട്ടികൾക്ക് അശ്ലീല ചിത്രം കാട്ടിക്കൊടുക്കുകയും ഇന്റർ‍നെറ്റിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളിൽ ചിലർ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണുന്നത് രക്ഷാകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. വിവരം പുറത്തായതോടെ പ്രതി ഒളിവിൽ ആയിരുന്നു. ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നതിനിടെയാണ് പരവൂർ സി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ജോയിക്കുട്ടി, സി.പി.ഒ സായിറാം, സുഗുണൻ എന്നിവർ ചേർന്ന് ആലുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.