serial-blast-sri-lanka

കൊളംബോ: ഈസ്‌റ്റർ ദിനത്തിൽ രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നാലെ ഇനിയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കയിലുള്ള മലയാളികളോട് താമസസ്ഥലം വിട്ട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം. സ്‌ഫോടനത്തിന്റെ ഇരകളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശ്രീലങ്കയിലെ മലയാളി സമാജം സെക്രട്ടറി സുരേന്ദ്രമേനോൻ വ്യക്തമാക്കി. തുടർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കയിൽ സുരക്ഷാ സേന പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Terror Attack in #SriLanka: Massive serial Blast Hit #Colombo 5 Locations targeted : 20 killed & more then 200 injured

BLASTS reported at Kotahena St. Anthony's Church, #Kochchikade in COLOMBO, at the St. Sebastian's Church in #Katuwapitiya, Negombo#SrilankaBlast pic.twitter.com/SB823Kg3mh

— newsblunt (@newsbluntmedia) April 21, 2019


അതേസമയം, വിഷയത്തിൽ ഇടപെട്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമിഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും വിഷയത്തിൽ ആവശ്യമെങ്കിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഇന്ത്യക്കാർ ആക്രമണത്തിൽ ഇരകളായിട്ടുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല.

EAM Sushma Swaraj on multiple blasts in Srilanka: I am in constant touch with Indian High Commissioner in Colombo. We are keeping a close watch on the situation. (file pic) pic.twitter.com/vFZm1u8nky

— ANI (@ANI) April 21, 2019


ഈസ്‌റ്റർ ദിനത്തിൽ പ്രാർത്ഥനകൾ നടക്കുന്നതിനിടെ ഇന്ന് രാവിലെ 8.45നാണ് സ്‌ഫോടന പരമ്പര ഉണ്ടായത്. ഇതിൽ ഏതാണ്ട് 138 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക കണക്ക്.