തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയാൽ എന്ത് ചെയ്യും?സാധാരണ രീതിയിൽ ഉരുള ചോറ് വിഴുങ്ങിയും, പഴം കഴിച്ചുമൊക്കെ അത് നീക്കാൻ വഴിയുണ്ടെങ്കിലും ഇവിടെ വ്യത്യസ്തമായ ഒരു വഴി പരീക്ഷിച്ച് പണി വാങ്ങിക്കൂട്ടിയിരിക്കുകയാണ് ലില്ലി എന്ന യുവതി. മീൻ മുള്ള് നീക്കം ചെയ്യാൻ യുവതി ഉപയോഗിച്ചതാകട്ടെ സ്‌പൂണും. ചൈനയിലെ ഷെൻ സെന്നിലായിരുന്നു സംഭവം.
ലില്ലി എന്ന പെൺകുട്ടിക്കാണ് അബദ്ധം പറ്റിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ലില്ലിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങുകയായിരുന്നു. അസ്വസ്ഥതയെ തുടർന്ന് അത് പുറത്തെടുക്കാൻ കുറേ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപ്പേഴാണ് സ്പൂൺ ഉപയോഗിച്ച് മീൻ മുള്ള് പുറത്തെടുക്കാൻ ലില്ലി തീരുമാനിച്ചത്. പക്ഷേ, മുള്ള് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി അബദ്ധത്തിൽ സ്‌പൂൺ വിഴുങ്ങുകയും ചെയ്തു.
എന്നാൽ, കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സംഭവം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ലില്ലി ആശുപത്രിയിൽ പോയത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ചെറുകുടലിൽ സ്പൂൺ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരുടെ വയറ്റിൽ നിന്നും സ്പൂൺ പുറത്തെടുക്കുകയായിരുന്നു.
വീഡിയോ കാണാം...