haressh-peradi

പര്യടനത്തിനിടെ ഗർഭിണിയായ യുവതിയെ വയറിൽ കൈവച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ സംഭവത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി വൻ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ആ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ് അയാൾ ആ വയറിൽ തൊട്ടത്. ആ വിഡീയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും. ആ പെങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ഹരീഷ് പേര‌ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.

എന്നാൽ ഇതു പോലെ സ്ത്രികളുടെ സമ്മതത്തോടെ മറൈൻ ഡ്രൈവിൽ കുറച്ച് പുരഷൻമാർ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു. അന്ന് അത് ആർഷഭാരതത്തിന് ചേരാത്തതായ തുകൊണ്ട്. അവരെ അടിച്ചോടിച്ചു... പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം മല കയറാൻ വന്നപ്പോൾ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചെന്നും ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം