പോഷകങ്ങളുടെ കലവറയായ കാടമുട്ട ശരീരത്തിന്റെ ആരോഗ്യം നിലനിറുത്തുന്നതിനൊപ്പം ചിലതരം രോഗങ്ങൾക്കെതിരെ പൊരുതുകയും ചെയ്യും. അവ ഏതൊക്കെയെന്ന് നോക്കാം. ചുമ, ആസ്തമ എന്നീ രോഗങ്ങളെ തോൽപ്പിക്കാൻ ഇതിന് കഴിവുണ്ട്. പൊട്ടാസ്യം കുറയുമ്പോഴുണ്ടാകുന്ന എല്ലാ രോഗങ്ങളെയും കാടമുട്ട കഴിച്ച് പ്രതിരോധിക്കാം.
കാടമുട്ടയിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും. കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഓർമശക്തി നൽകും. കാടമുട്ട കഴിക്കുന്നതിലൂടെ ബ്ലാഡർ സ്റ്റോൺ, കിഡ്‌നി സ്‌റ്റോൺ എന്നിവയെ ഇല്ലാതാക്കും. കാടമുട്ടയിൽ ആന്റിഇൻഫമേറ്ററി അടങ്ങിയിട്ടുള്ളതിനാൽ സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ അകറ്റാം. 13 ശതമാനം പ്രോട്ടീനും വൈറ്റമിൻ ബി 140 ശതമാനവും കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും ഉത്തമമാണ്.