bomb-blast

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റ‌ർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നടി രാധിക ശരത്കുമാർ. ട്വിറ്ററീലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൊളംബോയിൽ ഈസ്റ്റ‌ർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആക്രണം നടന്നിരുന്നു. ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിംഗ്സ്ബറി എന്നീ ഹോട്ടലുകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.

സ്‌ഫോടനം നടന്ന സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു ശ്രീലങ്ക സന്ദർശിക്കാനെത്തിയ താരം താമസിച്ചിരുന്നത്. താൻ ഹോട്ടലിൽ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് അവിടെ ബോംബ് സ്‌ഫോടനം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക ട്വിറ്ററിൽ കുറിച്ചു.

bomb-blast

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ആക്രമണം നടന്ന ഹോട്ടൽ സിന്നമൺ ഗ്രാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ 160ൽ അധികം പേർ കൊല്ലപ്പെടുകയും 400ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രദേശിക സമയം 8.45 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

OMG bomb blasts in Sri Lanka, god be with all. I just left Colombo Cinnamongrand hotel and it has been bombed, can’t believe this shocking.

— Radikaa Sarathkumar (@realradikaa) April 21, 2019