election-2019

കോൺഗ്രസ്

1. ജനസംഖ്യയിലെ ഏറ്റവും പാവപ്പെട്ട 20 ശതമാനം കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ കുടുംബത്തിലെ മുതിർന്ന വനിതയുടെ അക്കൗണ്ടിലേക്ക്.

2. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ നാലു ലക്ഷം ഒഴിവുകൾ മാർച്ച് 2020-നു മുമ്പ് നികത്തും. സംസ്ഥാനങ്ങളിലെ 20 ലക്ഷത്തിലധികം സർക്കാർ തസ്‌തികകളിലും നിയമനം.

3. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രത്യേക കാർഷിക ബഡ്‌ജറ്റ്. കാർഷിക രംഗത്തെ പദ്ധതി ആസൂത്രണത്തിനും നിർവഹണത്തിനും ദേശീയ കമ്മിഷൻ

4. ആരോഗ്യ മേഖലയ്‌ക്കുള്ള വിഹിതം മൂന്നു ശതമാനത്തിലേക്ക് ഉയർത്തും. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി

5. ജി.എസ്.ടി നടപടിക്രമങ്ങൾ ലഘൂകരിക്കും. നികുതി വരുമാനത്തിലെ ഒരു വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും. അവശ്യ വസ്‌തുക്കളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കും.

6. അഞ്ചു വർഷത്തിനകം വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള പദ്ധതി വിഹിതം ജി.ഡി.പിയുടെ ആറു ശതമാനത്തിലേക്ക് ഉയർത്തി, നിലവിലത്തേതിന്റെ ഇരട്ടിയാക്കും.

7. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം. കേന്ദ്ര സർക്കാരിലെ മുഴുവൻ തസ്‌തികകളിലും 33 ശതമാനം സ്ത്രീസംവഹണം.

8. ഗ്രാമീണ മേഖലയിൽ സ്വന്തമായി പാർപ്പിടമോ, വീടുവയ്‌ക്കാൻ യോഗ്യമായ സ്ഥലമോ ഇല്ലാത്ത മുഴുവൻ പേർക്കും ഭൂമി. പദ്ധതിക്കായി പ്രത്യേക നിയമം പാസാക്കും.

9. സ്വകാര്യതയ്‌ക്കുള്ള അവകാശം നിയമവിധേയമാക്കും. ആധാർ നിയമത്തിൽ പറയുന്ന യഥാർത്ഥ ഉദ്ദേശ്യങ്ങൾക്കു മാത്രമായി ആധാർ കാർഡ് ഉപയോഗം നിജപ്പെടുത്തും.

10. രാജ്യ ചരിത്രത്തിലാദ്യമായി ദേശീയ തിരഞ്ഞെടുപ്പു ഫണ്ട് രൂപീകരിക്കും. അംഗീകൃത രാഷ്ട്രീയകക്ഷികൾക്ക് തിരഞ്ഞെടുപ്പു സമയത്തെ ചെലവിന് ഈ ഫണ്ടിൽ നിന്ന് തുക.

ബി.ജെ.പി

1. കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കും. 60 വയസു പിന്നിട്ട ചെറുകിട- ഇടത്തരം കർഷകർക്ക് പെൻഷൻ. കർഷകർക്ക് ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്‌പ.

2. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരുലക്ഷം കോടിയുടെ വികസന പദ്ധതി. പ്രമുഖ മാനേജ്മെന്റ്, എൻജിനിയറിംഗ്, നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് വർദ്ധിപ്പിക്കും

3. എല്ലാവർക്കും വീട്, വൈദ്യുതി, സൗജന്യ എൽ.പി.ജി കണക്‌ഷൻ. മുഴുവൻ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും. ചെറു പട്ടണങ്ങളിലും വിമാനത്താവളങ്ങൾ.

4. മൂന്നു വ‌ർഷത്തിനകം റെയിൽപ്പാത വൈദ്യുതീകരണം വ്യാപകമാക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വൈ-ഫൈ, ചരക്കു ഗതാഗത ഇടനാഴി മൂന്നു വർഷത്തിനകം.

5. ആയുഷ്‌മാൻ ഭാരത് പദ്ധതി പ്രകാരം പുതുതായി ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങൾ. രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ. ഡോക്‌ടർ- രോഗി അനുപാതം 1: 1400 ആക്കും.

6. വ്യവസായ സംരംഭകത്വ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് ഉയർത്തും. കയറ്റുമതി ഇരട്ടിയാക്കും. നിർമ്മാണ മേഖലയിൽ നിന്നുള്ള ജി.ഡി.പി വിഹിതം വർദ്ധിപ്പിക്കും.

7. ഡിജിറ്റൽ പണമിടപാട് കൂടുതൽ വ്യാപകമാക്കും. കോടതികൾ ആധുനികവത്‌കരിക്കും. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. വായു മലിനീകരണ തോത് കുറയ്‌ക്കും.

8. എല്ലാ കുഞ്ഞുങ്ങൾക്കും പ്രതിരോധ കവറേജ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികൾ. തൊഴിൽരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കും.

9. മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കും. ക്ളീൻഗംഗ പദ്ധതി മൂന്നു വർഷത്തിനകം നടപ്പാക്കും. സ്വദേശ് ദർശൻ പദ്ധതിയിലെ മുഴുവൻ വികസന പ്രവർത്തനങ്ങളും നടപ്പാക്കും.

10. രാജ്യത്തെ 2030-ഓടെ ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയാക്കും. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും. ദേശീയ സുരക്ഷയ്‌ക്ക് ഏറ്റവും വലിയ പരിഗണന നൽകും.

സി.പി.എം

1. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കും. സ്വകാര്യ മേഖലയിലെ ജോലിക്കും വിദ്യഭ്യാസത്തിനും പിന്നാക്ക വിഭാഗ സംവരണം.

2. കുറഞ്ഞ കൂലി പ്രതിമാസം 18,000 രൂപ ഉറപ്പാക്കും. ആറായിരം രൂപയിൽ കുറയാത്ത വാർദ്ധക്യകാല പെൻഷൻ ഉറപ്പു വരുത്തും.

3. എല്ലാ കുടുംബങ്ങൾക്കും റേഷൻകടകൾ വഴി 35 കിലോ ഭക്ഷ്യധാന്യം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർക്ക് രണ്ടു രൂപ നിരക്കിൽ ഏഴു കിലോ അരി. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും.

4. സമ്പൂർണ സൗജന്യ ആരോഗ്യപരിപാലനം. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ പങ്കാളികളാക്കി സൗജന്യ ആരോഗ്യരക്ഷാ പദ്ധതി. ആരോഗ്യരക്ഷയ്‌ക്ക് ജി.ഡി.പിയുടെ അഞ്ചു ശതമാനം.

5. സ്ത്രീ സംവരണ ബിൽ നടപ്പാക്കും. നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന് വനിതാ സംവരണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ നടപടി.

6. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ ഘടനാപരമായ മാറ്റം. വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കും. ദേശീയ വരുമാനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസ മേഖല‌യ്‌ക്ക്.

7. തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഊർജ്ജിത നടപടി സ്വീകരിക്കും. തൊഴിലെടുക്കാനുള്ള മൗലികാവകാശം സംരക്ഷിക്കും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും.

8.പൊതുമേഖലയിലും പ്രതിരോധ, ഊർജ്ജ, റെയിൽവെ, അടിസ്ഥാന സൗകര്യ മേഖലകളിലും സ്വകാര്യവത്കരണം അവസാനിപ്പിക്കും. ധനികർക്ക് നികുതി ഉയർത്തും.

9. ഡിജിറ്റൽ നയം രൂപീകരിക്കും. പൗരന്മാരെ സർക്കാർ നിരീക്ഷിക്കുന്നത് അവസാനിപ്പിക്കും. സ്വകാര്യത മൗലിക അവകാശമാക്കും. ടെലികോം കുത്തകവത്കരണം തടയും.

10. ട്രാൻസ്ജെൻഡർ ബില്ലിലെ പോരായ്‌മകൾ പരിഹരിച്ച് ഭിന്നലിംഗക്കാർക്ക് തുല്യനീതി ഉറപ്പാക്കും. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ സംവരണം നടപ്പാക്കും.