1. ശ്രീലങ്കയിലെ കൊളമ്പോയില്‍ വീണ്ടും സ്‌ഫോടനം. ആറ് മണിക്കൂറിനിടെ എട്ടാമത്തെ സ്‌ഫോടനം നടന്നത് കൊളംബോയിലെ ദമാത്തഗോഡയില്‍. തുടര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. സ്‌ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം കിരാത നടപടികള്‍ക്ക് നമ്മുടെ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി. ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ ഇന്ത്യ അനുശോചനം അറിയിച്ചു
2. കൊളംബോയിലെ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി റസീന ആണ് മരിച്ചത്. കൊളോംബോയില്‍ ബന്ധുക്കളെ കാണാന്‍ എത്തിയതായിരുന്നു 61 കാരിയായ റസീന. നേരത്തെ നടന്ന സ്‌ഫോടനങ്ങളില്‍ 35 വിദേശികള്‍ അടക്കം 156 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 500 പേര്‍ക്ക് പരിക്കേറ്റതായും വിവരം. പ്രാദേശിക സമയം 8.45ഓടെ ആയിരുന്നു സ്‌ഫോടനം. ഈ സമയം പള്ളികളില്‍ എല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന നടക്കുക ആയിരുന്നു എന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ്.
3. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച് നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും ആയിരുന്നു സ്‌ഫോടനം. 200 ഓളം പേരെ കൊളംമ്പിയയിലെ നാഷണല്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
4. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കാന്‍ തയ്യാര്‍ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. നേരത്തെയും പ്രിയങ്ക സമാന രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഹൈക്കമാന്റോ രാഹുല്‍ഗാന്ധിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
5. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് എതിരെ കേസ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി, വൈം ഐ ആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതിന്. തരൂരിന് എതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി
6. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശ്രീധരന്‍ പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് പിള്ളയുടെ പതിവ് എന്നും വിമര്‍ശനം. പിള്ളയുടേത് ഇരട്ടത്താപ്പ് എന്നും അത്തരക്കാരെ എങ്ങനെ വിശ്വസിക്കും എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചോദ്യം
7. അതേസമയം, മാപ്പ് പറഞ്ഞു എന്ന പ്രസ്താവനയിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ ഇക്ഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നു എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഏറ്റുമുട്ടാനില്ല. താനും മീണയും നിയമത്തിന് അതീതരല്ല എന്നും സത്യം തന്റെ ഭാഗത്ത് എന്നും ശ്രീധരന്‍ പിള്ള
8. കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാന്നിധ്യം അറിയിക്കാന്‍ ചിലയിടങ്ങളില്‍ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു. വംശഹത്യയുടെ വക്താവായ അമിത് ഷായെയാണ് ബി.ജെ.പി പ്രചാരണത്തിനായി എത്തിച്ചത്. അമിത് ഷായുടെ പ്രചാരണത്തില്‍ മതവിദ്വേഷവും വര്‍ഗീയതയുമാണ് ഉള്ളത്. കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു
9. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിന് ഒപ്പം എത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക
10. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശ പോരാട്ടത്തിന് സജ്ജമാകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കേരള സന്ദര്‍ശനവും മുതല്‍ക്കൂട്ട് ആകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വൈകിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എങ്കിലും ഗൃഹസന്ദര്‍ശനം അടക്കുമുള്ള പ്രചരണ രീതികള്‍ക്ക് ഒപ്പം മോദിയുടെയും അമിത്ഷായുടെയും തിരഞ്ഞെടുപ്പ് പര്യടനവും നല്‍കുന്ന ആത്മ വിശ്വാസത്തോടെ ആണ് എന്‍.ഡി .എ കൊട്ടിക്കലാശത്തിന് എത്തുന്നത്.
11. വൈകിട്ട് ആറു മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പതിമൂന്ന് രേഖകള്‍ വോട്ടിംഗിനായി ഉപയോഗിക്കാം. ഇതില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല.