redmi

കൊച്ചി: ചൈനീസ് കമ്പനിയായ ഷവോമിയുടെ പുത്തൻ സ്‌മാർട്‌ഫോണുകളായ റെഡ്‌മി 7, റെഡ്‌മി വൈ3 എന്നിവ ഈവാരം ഇന്ത്യൻ വിപണിയിലെത്തും. ഇരു ഫോണുകളുടെയും വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 6.26 ഇഞ്ച് എച്ച്.ഡി പ്ളസ് സ്‌ക്രീനായിരിക്കും ബഡ്‌ജറ്റ് ശ്രേണിയിൽ എത്തുന്ന റെഡ്‌മി 7ന് ഉണ്ടാവുകയെന്നാണ് സൂചന. മുന്നിൽ എട്ട് എം.പി., പിന്നിൽ 12+2 എം.പി കാമറകൾ, ആൻഡ്രോയിഡ് പൈ ഒ.എസ്., രണ്ടു ജിബി റാം, 16 ജിബി സ്‌‌റ്റോറേജ്, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് ആകർഷണങ്ങൾ. പൂർണമായും കാമറ ഫോക്കസ്‌ഡ് ഫോണായിരിക്കും റെഡ്‌മി വൈ3. സെൽഫീ പ്രിയരെ ലക്ഷ്യമിട്ടെത്തുന്ന ഫോണിന്റെ മുൻകാമറ 32 എം.പിയായിരിക്കും.