തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഹരിതചട്ടമനുസരിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നാളെ വരെ നിരോധനം ഏർപ്പെടുത്തിയതായി കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഫ്ലക്‌സ്, പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. 100 മീറ്ററിനുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം അടക്കമുള്ളവ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. എ.ആർ.ഒമാരും ഇ.ആർ.ഒമാരും ഹരിതകേരളം / ശുചിത്വമിഷൻ പ്രവർത്തകരും ഇക്കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കും. പൊലീസ്, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവർ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിനുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റം

വട്ടിയൂർക്കാവ്, നേമം നിയോജകമണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. ഭേദഗതി വരുത്തിയ പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ -

പോളിംഗ് സ്റ്റേഷൻ നമ്പർ --- മുൻപ് പ്രവർത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷൻ കെട്ടിടം --- പുതിയ കെട്ടിടം