ലക്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ആഗ്രാ- ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയിൽ അമിതവേഗതയിലെത്തിയ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. 30 ലേറെ പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് വാരണാസിക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നു. ആളുകളെ ബസിനുള്ളിൽ നിന്നു പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ വളരെ ബുദ്ധിമുട്ടി.
അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. പരിക്കേറ്റവരെ സെയ്ഫായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.