വത്തിക്കാൻ സിറ്റി: സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികൾ ദൈവത്തിനുവേണ്ടി ജീവിക്കാൻ തയാറാകണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ദൈവപുത്രൻ ലോകത്തിനു നൽകിയ സന്ദേശം ജീവിതത്തിൽ പകർത്തണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷയിൽ വിവിധരാജ്യങ്ങളിൽ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.