news

1. ഒന്നരമാസത്തോളം നീണ്ടു നിന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് കൊട്ടികലാശം. കലാശക്കൊട്ടില്‍ സംസ്ഥാന വ്യാപക സംഘര്‍ഷം. തിരുവനന്തപുരം കഴക്കുട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേരെ ചെരുപ്പേറ്. വേളിയില്‍ എ.കെ. ആന്റണിയുടെ റോഡ് ഷോ തടഞ്ഞു. സി.പി.എം ഗുണ്ടായിസം കാട്ടുന്നു എന്ന് എ.കെ.ആന്റണി. കരുനാഗപ്പള്ളിയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് ഏറ്റുമുട്ടല്‍

2. കാഞ്ഞിരപ്പള്ളിയില്‍ കെ. സുരേന്ദ്രന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തൊടുപുഴയില്‍ കൊട്ടികലാശത്തിനിടെ നേരീയ സംഘര്‍ഷം. പൊന്നാനിയില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. മലപ്പുറത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷാ വസ്ഥ തുടരുന്ന വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്

3. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകിട്ട് ആറ് മുതല്‍ 24ന് രാത്രി പത്ത് വരെ ആണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വടകരയില്‍ കൊട്ടികലാശത്തിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്നും ഉന്തും തള്ളും ഉണ്ടാവുകയും ആയിരുന്നു. നിശ്ചയിച്ച് ഉറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നത് ആണ് സംഘര്‍ഷത്തിന് ഇടയാക്കിയത്

4. ഈസ്റ്റര്‍ ദിനത്തില്‍ എട്ട് സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയ ശ്രീലങ്കയില്‍ കര്‍ഫ്യൂ. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ ഉള്‍പ്പെടെ വിവിധ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന എട്ട് സ്‌ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പെടെ 185 പേര്‍ കൊല്ലപ്പെട്ടു. 500ഓളം പേര്‍ക്ക് പരിക്ക്. പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്ക് ഇടെ ആയിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ വിദേശികള്‍ ആണ്. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.

5. ഈസ്റ്റര്‍ ആരാധനയ്ക്കിടെ രാവിലെ 8.45 ഓടെ ആയിരുന്നു സ്‌ഫോടന പരമ്പരയ്ക്ക് തുടക്കമായത്. വിശ്വാസികളെ കൂടാതെ വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യംവച്ചുള്ളത് ആയിരുന്നു ആക്രമണം. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്‌ബെറി എന്നീ ഹോട്ടലുകളിലും സ്‌ഫോടനങ്ങള്‍ അരങ്ങേറി. ഇതിനു ശേഷം ഉച്ചയോടെ ദെഹിവാ ദേശീയ മൃഗശാലയ്ക്ക് സമീപവും സ്‌ഫോടനം ഉണ്ടായി. ഇവിടെ രണ്ടുപേര്‍ മരിച്ചു

6. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി റസീന ആണ് ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ മരിച്ച മലയാളി. കൊളോംബോയില്‍ ബന്ധുക്കളെ കാണാന്‍ എത്തിയതായിരുന്നു 61 കാരിയായ റസീന. ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണ പരമ്പരയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം കിരാത നടപടികള്‍ക്ക് നമ്മുടെ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി. ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ ഇന്ത്യ അനുശോചനം അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

7 .പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നു ശ്രീലങ്കന്‍ സ്‌ഫോടന സംഭവത്തെ വിശേഷിപ്പിച്ചു മോദി. ശ്രീലങ്കയില്‍ നടന്ന ഭീകരസ്‌ഫോടനങ്ങളില്‍ മോദി അനുശോചിച്ചു.

8. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം എന്റെ പ്രാര്‍ഥനകള്‍ ഉണ്ടാകും എന്നു മോദി. സ്‌ഫോടനങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി

9. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കാന്‍ തയ്യാര്‍ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. നേരത്തെയും പ്രിയങ്ക സമാന രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഹൈക്കമാന്റോ രാഹുല്‍ഗാന്ധിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

10. അതിര്‍ത്തി ലംഘിച്ച് എത്തിയ പാക് യുദ്ധ വിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ദ്ധമാനെ രാജ്യം വീര ചക്ര നല്‍കി ആദരിക്കും. പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്, ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ പ്രതിരോധിച്ച് മുന്‍നിറുത്തിയതിന്

11. ഫെബ്രുവരി 27 ന് ആണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയ പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ്-21 ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറം പറന്ന് ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവില്‍ ആക്കിയരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി 3 ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദനെ മോചിപ്പിക്കുകയായിരുന്നു.

തരൂരിന് എതിരെ കേസ്