സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോകൾ വ്യാജമാണെന്ന് വ്യക്തമാക്കി സീരിയൽ താരം അഞ്ജു രംഗത്ത്. നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നാണ് അഞ്ജുവിന്റെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം 80 മൂസ എന്ന സീരിയലിൽ സുരഭിയുടെ മകളായി വേഷമിട്ടിരുന്നത് അഞ്ജുവായിരുന്നു അശ്ലീല വീഡിയോയുടെ പേരിൽ വേട്ടയാടപ്പെട്ടത്.
അഞ്ജുവിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചത്. ആദ്യമൊക്കെ അത് സീരിയസായി എടുത്തില്ല. എന്നാൽ ഇപ്പോൾ വീണ്ടും ആ വീഡിയോ പ്രചരിക്കുകയാണ്. അതിൽ ഉള്ള പെൺകുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖസാദൃശ്യം മാത്രമേ ഉള്ളുവെന്നും അത് അഞ്ജുവല്ലെന്നും സുരഭി പറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ പല ഭാഗത്തു നിന്നും ചോദ്യങ്ങൾ നേരിട്ടു തുടങ്ങി. അതോടെ അഞ്ജു പൊലീസിൽ പരാതി നൽകി. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോയിൽ ഉള്ളത്. ഇതിന്റെ പേരിൽഅഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും അമ്മ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ നിരന്തരമായ പ്രയത്‌നം കൊണ്ടാണ് അഞ്ജുവിനെ പഴയ പോലെയാക്കാൻ സാധിച്ചതെന്നും സുരഭി വ്യക്തമാക്കി.വീഡിയോ പ്രചരിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും താരം ആവശ്യപ്പെട്ടു.