kottayam-

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കലാശം കൊഴുപ്പിക്കാനെത്തിയ ആന വിരണ്ടോടി. പാലായിൽ എൽ..ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ സെക്രട്ടറി കൂടിയായ വി.എൻ.വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. ആന വിരണ്ടോടിയതോടെ വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു. തുടർന്ന് പ്രവർത്തകർ നാലുപാടും ചിതറിയോടി.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള റൗണ്ടിൽ വച്ചാണ് സംഭവം. വൈകിട്ട് കൊട്ടിക്കലാശത്തിന് ആവേശം കൂട്ടാനെത്തിച്ചതായിരുന്നു ആനയെ. വാസവന്റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തിരുന്നവരുടെ പക്കലുണ്ടായിരുന്നത്. ആന വിരണ്ടതോടെ ഇത് രണ്ടും പ്രവർത്തകരുടെ കൈയിൽ നിന്ന് താഴെ വീണു.


എന്നാൽ ആന വിരണ്ട് അധികനേരം കഴിയും മുൻപ് തന്നെ ശാന്തനായി. പ്രവർത്തകർക്ക് പരിക്കേൽക്കുകയോ, മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല.