കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടിക്ക് ബംഗ്ലാദേശി നടന്മാർ എത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് മുകുൾ റോയി പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.ബംഗ്ലാദേശി നടന്മാരായ ഘാസി അബ്ദുൾ നൂർ, ഫെർഡസ് അഹമ്മദ് എന്നിവരാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്കായി കൊൽക്കത്തയിൽ എത്തിയത്.
വിദേശികൾ ഇന്ത്യയുടെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ യാതൊരു വിധത്തിലും കൈകടത്തരുതെന്നാണ് ചട്ടം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ടി.എം.സി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ക്ഷണിച്ചെന്നും റോയ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പു കമ്മിഷനി മുകുൾ റോയിയുടെ കത്ത്.