congress

ന്യൂഡൽഹി: ലോക്‌സഭ തിര‍ഞ്ഞെടുപ്പിൽ 7 സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന് അനുകൂലമായ കണക്കുകളാണ് പുറത്ത് വരുന്നത്. കോൺഗ്രസ് സഖ്യം രൂപീകരിച്ചത് തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിക്കുമെന്നും വിലയിരുത്തുന്നു. ബി.ജെ.പിയുടെ വോട്ടുബാങ്കിൽ ഇടിവ് ഉത്തർപ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടാവുമെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്.

ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാര്യമായി മുന്നേറ്റം നടത്താനാകില്ല. യു.പിയിൽ വോട്ടു കൂടുന്നതാണ് എന്നും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന് കാരണമാകാറുള്ളത്. എന്നാൽ ഫത്തേപൂർ സിക്രി മുതൽ കൈരാന വരെയുള്ള മണ്ഡലങ്ങളിൽ കടുത്ത ഇടിവാണ് വോട്ടിംഗിൽ ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി.എസ്‌.പി സഖ്യവുമായുള്ള പോരാട്ടമായി സംസ്ഥാനത്തെ 16 സീറ്റുകൾ മാറുമെന്ന് വോട്ടിംഗിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും മുന്നേറാനാവുക. ഉത്തർപ്രദേശിലെ മഹാസഖ്യത്തിന് മുന്നിൽ ബി.ജെ.പി വെല്ലുവിളി ഉയർത്തില്ലെന്നും വ്യക്തമാക്കുന്നു. ആന്ധ്രയിൽ ജഗൻ മോഹനും, ബീഹാറിൽ ആർ.ജെ.ഡി കോൺഗ്രസ് സഖ്യവും, മഹാരാഷ്ട്രയിൽ എൻ.സി.പി സഖ്യവും, ബംഗാളിൽ തൃണമൂൽ കോൺഗ്രസും മുന്നേറും.

രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും ജനങ്ങളിൽ വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഹിന്ദി ഭൂമിയിൽ കോൺഗ്രസിന് വൻ മുന്നേറ്റം നടത്താനാകുമെന്നും വിലയിരുത്തുന്നു.