parvathy

തിരുവനന്തപുരം: യാതൊരുവിധ ഭയവുമില്ലാതെ തന്റെ നിലപാടുകൾ തുറന്ന് പറയുന്ന അപൂർവം നടികളിൽ ഒരാളാണ് പാർവതി തിരുവോത്ത്. എന്നാൽ തന്റെ സ്ത്രീപക്ഷ നിലപാടുകൾ കൊണ്ട് തന്നെ ഫെമിനിച്ചി എന്ന പേര് താരത്തിന് ചാർത്തപ്പെടുകയും ചെയ്തു. ഫെമിനിച്ചിയുടെ ബാഗിൽ എന്തൊക്കെയുണ്ടാകും. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് താരം സ്വന്തം ബാഗ് തുറന്നത്.

തന്റെ ഭാഗിൽ എന്തൊക്കെയുണ്ടാകുമെന്ന് പാർവതി തന്നെ വ്യക്തമാക്കുന്നു. ഫെമിനിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാ‌ർവതി ഉപയോഗിക്കുന്നത്. ഒബ്‌സേർവേഴ്‌സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം പാർവതി പരിചയപ്പെടുത്തുന്നത്. ഇതു പോലുള്ള ഒരു നോട്ട് ബുക്ക് നടിക്ക് അത്യാവിശ്യമാണെന്നും പാർവതി പറയുന്നു.

ഒരുപാട് സംസാരിക്കുന്ന ആളായതിനാൽ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം, ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്, ഹെയര്‍ ക്രീം തുടങ്ങിയവയും ബാഗിലുണ്ട്. ഇയർ ഫോൺ, പഴ്‌സ്, ഫോൺ എന്നിവ തന്റെ ബാഗിൽ നിർബന്ധമായും ഉണ്ടാകാറുള്ള സാധനങ്ങളാണെന്നും പാർവതി പറയുന്നു.

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം ഉയരെ ആണ് പാർവതിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.